KSRTC To Open Sub Depot In Kanhangad Soon

30/11/2012 17:29

കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോ മാനേജിങ് ഡയറക്ടര്‍ കെ.ജി.മോഹന്‍ലാല്‍ സന്ദര്‍ശിച്ചു.ജനവരി അവസാനത്തോടെ എല്ലാവിധ പണികളും പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.മാതൃകാ ഡിപ്പോയായി കാണുന്ന കാഞ്ഞങ്ങാട്ട്, കാസര്‍കോട്ടുനിന്നും പയ്യന്നൂരില്‍നിന്നും കൂടുതല്‍ സര്‍വീസ് അനുവദിക്കും.


 

കാഞ്ഞങ്ങാട്ടുനിന്ന് കൂടുതല്‍ ബസ്സുകള്‍ സര്‍വീസ് നടത്തും.പുതിയ ബസ്സുകള്‍ വാങ്ങുന്ന മുറയ്ക്ക് മലയോരത്തേക്കും കൂടുതല്‍ ബസ്‌സര്‍വീസ് നടത്താന്‍ ശ്രമിക്കുമെന്ന് എം.ഡി. പറഞ്ഞു.സോണല്‍ ഓഫീസര്‍ വി.ജെ.സാജു, ഡിപ്പോ എന്‍ജിനിയര്‍ വി.രമേശന്‍, രാജന്‍ മുണ്ടയില്‍, മുഹമ്മദ് സഫറുള്ള, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.എസ്.സുരേന്ദ്രന്‍, കെ.പ്രമോദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ എം.ലക്ഷ്മണന്‍, മോഹന്‍കുമാര്‍ പാടി, പി.വി.ഉദയകുമാര്‍, ടി.കെ.രാമചന്ദ്രന്‍, എ.വിജയന്‍ എന്നിവരും സന്നിഹിതരായി.

Source :- KSRTCBLOG